കാല്ച്ചുവട്ടില് നിന്നൊലിച്ചുപോകുന്നു
ഇരുള് മൂടിയ രാവിന്റെ നിശ്വാസവായുവില്‍
കാട്ടുമുല്ലകള്‍ ഇതളുകള്‍ പൊഴിക്കുന്നു
വറ്റിയ കുളത്തിന്റെ അടിത്തട്ടിലേതോ

തവളകള്‍ മഴയെ വിളിച്ചു കേഴുന്നു.
ഞാന്‍ നടക്കുകയാണ്....
ഭൂതകാലത്തിന്റെ ആത്മാവ് തേടി
ലക്ഷ്യം നിലച്ച യാത്രയിലെവിടെയോ
മറന്നുവച്ചൊരു മാണിക്യം തേടി....
നീ,
എനിക്കിനിയുമറിയാത്ത വികാരം
എന്റെ ജീവതാളം.
മൃതിയടഞ്ഞ ഹൃദയത്തിനു സ്പന്ദനം
എന്റെ സിരകള്‍ക്ക് ചുടേറിടുന്നു.
നിലയ്ക്കാത്ത ഗാനവീചികളില്‍
കടുംതുടിയുടെ ഈണം
നിന്റെ ഗീതികളില്‍ കേട്ടത്
ഞാന്‍ തേടിയ സ്വാന്ത്വനം.
ഒരു മഞ്ഞുതുള്ളിയായ്
എന്റെ മനസിന്റെ ആഴങ്ങളില്‍
നീയൊഴുക്കിയ സ്നേഹാമൃതം.
നീയെനിക്കെന്നും എന്റെ ജീവതാളം
എന്നിട്ടും .....?
പ്രണയത്തിന്റെ ചില്ലുമേടയില്‍
ഒരു മഴപ്പക്ഷിയുടെ രോദനം
കണ്ണീരു പെയ്ത രാവുകളില്‍
ഞാന്‍ ആഗ്രഹിച്ചത്
നിന്റെ തലോടലിനു വേണ്ടിയായിരുന്നു
ഓര്‍മ്മകള്‍ പൂക്കുന്ന ചുവന്ന സന്ധ്യകള്‍ക്ക്
നിന്റെ മുഖമായിരുന്നു.
നീറുന്ന കാത്തിരിപ്പ്........

ആ ഹൃദയപുഷ്പത്തിലെ
പൂമ്പൊടിയായ് ഞാന്‍ മാറിയെങ്കില്‍.
ഇടറുന്ന വാക്കുകള്‍ക്കിടയില്‍
ചേര്‍ത്തുവെക്കാന്‍ മറന്ന നനവുള്ള സുഗന്ധം
ആരുമറിയാതെ നെഞ്ചോടു ചേര്‍ത്ത
മോഹത്തിന്റെ മന്ച്ചാടിമണിമുത്തുകള്
എണ്ണിയാലൊടുങ്ങാതെ അനന്തമായ് നീളുമീ
മന്ച്ചാടിമണികള് എനിക്ക് കൂട്ട്
മരുഭുവിലലയും എകാകിയാമെന്റെ
മഴക്കാടുകളിന്നും മണല്ക്കാടുകള്.
......................................................
രാവിന് സുഗന്ധം
പാലകള്‍ പൂക്കാന്‍ തുടങ്ങുന്നു
സ്നേഹം കൊതിക്കും ആത്മാവുകള്‍
പ്രതീക്ഷയുടെ നോവുപാട്ടു പാടുന്നു
എന്റെ ജീവിതം നിനക്കു വേണ്ടി
എന്റെ സ്നേഹം നിനക്കു വേണ്ടി
ഞാന്‍ കാത്തിരിക്കുന്നു ....
ഒരിയ്ക്കല്‍ കൂടി,
നിന് വിളിയൊച്ച കേള്‍ക്കുവാന്‍
നിന്നോട് ചേരുവാന്‍ ......