Saturday, October 11, 2008

നിനക്കുവേണ്ടി

ജീവിതം ......
കാല്‍ച്ചുവട്ടില്‍ നിന്നൊലിച്ചുപോകുന്നു
ഇരുള്‍ മൂടിയ രാവിന്‍റെ നിശ്വാസവായുവില്‍
കാട്ടുമുല്ലകള്‍ ഇതളുകള്‍ പൊഴിക്കുന്നു
വറ്റിയ കുളത്തിന്‍റെ അടിത്തട്ടിലേതോ
തവളകള്‍ മഴയെ വിളിച്ചു കേഴുന്നു.
ഞാന്‍ നടക്കുകയാണ്....
ഭൂതകാലത്തിന്റെ ആത്മാവ് തേടി
ലക്‍ഷ്യം നിലച്ച യാത്രയിലെവിടെയോ
മറന്നുവച്ചൊരു മാണിക്യം തേടി....
നീ,
എനിക്കിനിയുമറിയാത്ത വികാരം
എന്‍റെ ജീവതാളം.
മൃതിയടഞ്ഞ ഹൃദയത്തിനു സ്പന്ദനം
എന്‍റെ സിരകള്‍ക്ക് ചുടേറിടുന്നു.
നിലയ്ക്കാത്ത ഗാനവീചികളില്‍
കടുംതുടിയുടെ ഈണം
നിന്‍റെ ഗീതികളില്‍ കേട്ടത്
ഞാന്‍ തേടിയ സ്വാന്ത്വനം.
ഒരു മഞ്ഞുതുള്ളിയായ്
എന്‍റെ മനസിന്‍റെ ആഴങ്ങളില്‍
നീയൊഴുക്കിയ സ്നേഹാമൃതം.
നീയെനിക്കെന്നും എന്‍റെ ജീവതാളം
എന്നിട്ടും .....?
പ്രണയത്തിന്‍റെ ചില്ലുമേടയില്‍
ഒരു മഴപ്പക്ഷിയുടെ രോദനം
കണ്ണീരു പെയ്ത രാവുകളില്‍
ഞാന്‍ ആഗ്രഹിച്ചത്
നിന്‍റെ തലോടലിനു വേണ്ടിയായിരുന്നു
ഓര്‍മ്മകള്‍ പൂക്കുന്ന ചുവന്ന സന്ധ്യകള്‍ക്ക്
നിന്‍റെ മുഖമായിരുന്നു.
നീറുന്ന കാത്തിരിപ്പ്........
ആ ഹൃദയപുഷ്പത്തിലെ
പൂമ്പൊടിയായ് ഞാന്‍ മാറിയെങ്കില്‍.
ഇടറുന്ന വാക്കുകള്‍ക്കിടയില്‍
ചേര്‍ത്തുവെക്കാന്‍ മറന്ന നനവുള്ള സുഗന്ധം
ആരുമറിയാതെ നെഞ്ചോടു ചേര്‍ത്ത
മോഹത്തിന്റെ മന്ച്ചാടിമണിമുത്തുകള്‍
എണ്ണിയാലൊടുങ്ങാതെ അനന്തമായ് നീളുമീ
മന്ച്ചാടിമണികള്‍ എനിക്ക് കൂട്ട്
മരുഭുവിലലയും എകാകിയാമെന്റെ
മഴക്കാടുകളിന്നും മണല്‍ക്കാടുകള്‍.
......................................................
രാവിന് സുഗന്ധം
പാലകള്‍ പൂക്കാന്‍ തുടങ്ങുന്നു
സ്നേഹം കൊതിക്കും ആത്മാവുകള്‍
പ്രതീക്ഷയുടെ നോവുപാട്ടു പാടുന്നു
എന്‍റെ ജീവിതം നിനക്കു വേണ്ടി
എന്‍റെ സ്നേഹം നിനക്കു വേണ്ടി
ഞാന്‍ കാത്തിരിക്കുന്നു ....
ഒരിയ്ക്കല്‍ കൂടി,
നിന്‍ വിളിയൊച്ച കേള്‍ക്കുവാന്‍
നിന്നോട് ചേരുവാന്‍ ......

19 comments:

Lathika subhash said...

നല്ല വരികള്‍
ആശംസകള്‍!

ഹരീഷ് തൊടുപുഴ said...

നന്നായിരിക്കുന്നു, ആശംസകള്‍........

ഹരീഷ് തൊടുപുഴ said...

ഭൂലോകത്ത് ഇപ്പോള്‍ത്തന്നെ ശ്രീ എന്ന പേരില്‍ പ്രശസ്തനായ ഒരു ബ്ലോഗര്‍ ഉണ്ട് ട്ടോ...

നരിക്കുന്നൻ said...

ഈ പ്രേത-പ്രണയ കാവ്യം നന്നായീട്ടോ.. വളരെ ഇഷ്ടമായി. പിന്നെ ഹരീഷ് പറഞ്ഞ പോലെ ശ്രീ എന്ന പ്രശസ്തനായ ഒരു ബ്ലോഗർ ഇവിടെയൊക്കെയുണ്ട്. അദ്യേഹം കാണണ്ട.

വരവൂരാൻ said...

ഹരീഷ് ,നരി,പറഞ്ഞ പോലെ ശ്രീ എന്ന ഒരു ബ്ലോഗർ ഇവിടെയുണ്ട്, പേരു മാറ്റുമല്ലോ...
എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു....
ആശംസകള്‍.........

ഗോപക്‌ യു ആര്‍ said...

പേരു മാറ്റണം കെട്ടൊ...

ബഷീർ said...

ശ്രീയാണെന്ന് നിനച്ച്‌ വന്നു ..

ആ ശ്രീയല്ല ഈ ശ്രീ യെന്ന് കണ്ടു

ഈ ശ്രീ ഏത്‌ ശ്രീയായാലും വരികള്‍ കൊള്ളാം
എന്നാലും ഈ ശ്രീ മാറ്റുന്നതല്ലേ നല്ലതെന്ന് എനിക്കും ഒരു സംശയം..

ആശംസകള്‍
OT
ശ്രീയെവിടെ .. വല്ല കപ്പത്തോട്ടത്തിലുമുണ്ടാവും അതോ ഇനി വേറെ ബിസിനസ്‌ .. ആവോ..

smitha adharsh said...

പോസ്റ്റ് ഇഷ്ടമായി...
എന്നാലും,ആ ശ്രീടെ തന്നെ പേരു വേണ്ടായിരുന്നു ട്ടോ...
ഞാനും,ആ പേരു ആണ് എന്ന് കരുതിയാ വന്നേ..പക്ഷെ,വന്നതില്‍ നഷ്ടം ഒന്നും വന്നില്ല.എന്നാലും,ഒരു പേരു മാറ്റത്തെ പറ്റി ആലോചിക്കാം
ആശംസകള്‍..

ശ്രീനാഥ്‌ | അഹം said...

ഇനീം പോരട്ടെ. എന്നിട്ട്‌ ശരിക്കുള്ള അഭിപ്രായം പറയാം.

ചാണക്യന്‍ said...

അയ്യോ ആള് മാറിപ്പോയ്യല്ലോ...
മറ്റെ ശ്രീയായിരിക്കുമെന്ന് കരുതി വന്നതാണേ... തല്ലല്ലേ..
എന്നാലും വന്നത് നഷ്ടമായില്ല...
കൊള്ളാം, ഇനിയും എഴുതുക ....
ആശംസകള്‍.....

കഥാകാരന്‍ said...

ശ്രീ ആണെന്നു കരുതി.... പക്ഷെ ശ്രീമതിയാണെന്നു ഇപ്പോള്‍ മനസ്സിലായി... എങ്കിലും 'ശ്രീത്വം' ഉണ്ടു കെട്ടോ....

കുറ്റ്യാടിക്കാരന്‍|Suhair said...

ഓ... വേറെ ശ്രീയാല്ലേ...

:)

ബ്ലോക്കുട്ടന്‍ ! said...

ബാബുക്കുട്ടനാണെന്ന് കരുതിയാണ് വന്നത് .............
ബൂലോഗത്തിലും അപരനൊ???????????????

Jayasree Lakshmy Kumar said...

നല്ല വരികൾ ശ്രീ. ഇഷ്ടമായി

Sureshkumar Punjhayil said...

Ashamsakal...!!!

Priyaa said...

good writing...

Wayanadan Vaka said...

Off course, I was late to read. Nice

vayal said...

യഥാര്‍ത്ഥപ്രണയം അക്ഷരങ്ങളില്പ്പോലും മഴവില്‍ വിരിചാടാത്ത ഇന്ന്,ഈ വരികള്‍ക്ക്, വിഹ്വലതകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.സ്നേഹിക്കപ്പെടാന്‍ അതിയായി വെമ്പുന്ന ഒരു മാന്കിടാവ് വരികളില്‍ എവിടെയോ ഒളിച്ചിരിക്കുന്നു.ആശംസകള്‍.