Sunday, November 2, 2008

മുറ്റം


ഞാനൊരു തൈ നട്ടു
എന്റെ ഹൃദയമുറ്റത്ത്
കരിവണ്ട് മൂളിപ്പറഞ്ഞു
ഓ! പ്രണയത്തൈ.
പേശികള്‍ വേലി കെട്ടി
ധമനികള്‍ വെള്ളമൊഴിച്ചു
കെട്ട് പോവാതെ കട്ട് പോവാതെ
കാത്തിരുന്നു വസന്തം വരുവാന്‍.
വിടര്‍ന്ന പൂവുകളെല്ലാം
കാറ്റ് അടര്‍ത്തിയെടുത്തു
തിരിച്ചു തരാമെന്ന്
വെറുതെ കണ്ണിറുക്കി
ഒടിഞ്ഞ ചില്ലകള്‍
ദൂരെ പിണങ്ങി നിന്നു.
കാരണം ചോദിച്ചപ്പോള്‍
കൈ മലര്‍ത്തി.
വെയിലേറ്റ് വാടാതെ
കൊടും മഞ്ഞിലുറയാതെ
പെരുമഴയിലൊഴുക്കാതെ
കാത്തുവെച്ചെങ്കിലും
മറഞ്ഞു പോയതിന്‍ തളിരുകളെല്ലാം
അറ്റ് പോയതിന്‍ വേരുകളെല്ലാം
........................................
ചുടുകാറ്റ്‌ വീശവേ
തൈതെന്നലോഴിയവേ
അകമെല്ലാം ശൂന്യത
മരിച്ചു നിന്നു
മുറ്റത്തു ചോര
പടര്‍ന്നു നിന്നു .
.........................................


13 comments:

നരിക്കുന്നൻ said...

ശ്രീ അളോക്,[ഇതെന്ത് പേരാന്റീശ്വരാ]
മുറ്റത്തേക്കിത്ര വേഗം പ്രണയത്തയ്യിൽ നിന്നും ചോരയൊഴുകേണ്ടായിരുന്നു. ഇത്രയേറെ കരിയിക്കുന്ന വെയിലേറ്റിട്ടും, അടർത്തിയെടുക്കുന്ന കാറ്റടിച്ചിട്ടും, ഒഴുകിയൊലിക്കുന്ന മഴപെയ്തിട്ടും തളരാതെ വാടാതെ പൊലിയാത നിന്ന നിൻ പ്രണയം എന്തിനീ മുറ്റത്ത് നിണമൊഴുക്കി?

ശ്രീ അളോക്, മനോഹരമായിരിക്കുന്നു.

ആശംസകളോടെ,
നരി

Lathika subhash said...

ശ്രീക്കുട്ടീ,
ഞാനാദ്യമാ ഇവിടെ.
‘മുറ്റം’ വരെ വന്നു.
നന്നായിട്ടുണ്ട് മോളേ..
ഇനിയും വരാം.
ആശംസകള്‍.

Jayasree Lakshmy Kumar said...

കൊള്ളാം

ശ്രീഅളോക് said...

ഉപചാരവാക്കുകളില് വിശ്വാസം ഇല്ല , എങ്കിലും കീഴ്വഴക്കങ്ങളോട് പൊരുത്തപ്പെടാതെ വയ്യ

ശ്രീ: നന്ദി , വീണ്ടും വരിക

നരിയേട്ടാ: അഭിപ്രായത്തിനു നന്ദി ,എന്ത് ചെയ്യാനാ അങ്ങനെയൊക്കെ സംഭവിച്ചുപോയി
എവിടെയോ ഒരു തേന്മാവിന്റെ തൈ മുളക്കുന്നുണ്ടെന്ന് കേട്ടു, പോയി തപ്പി നോക്കട്ടെ , വീണ്ടും വരിക

ലതിയേച്ചി: നന്ദി , ശ്രീക്കുട്ടീന്നുള്ള വിളി ഇഷ്ടായി , പിന്നെ ലതിയേച്ചി ഇതിന് മുമ്പും ഇവിടെ വന്നിട്ടുണ്ട് കേട്ടോ , ബ്ലോഗ് നെ പറ്റി എട്ടും പൊട്ടും തിരിയാതെ വായും പൊളിച്ച് ഇരിക്കുന്ന സമയത്ത് എന്റെ ഒരു പോട്ടക്കവിതയിലെ ആദ്യത്തെ അഭിപ്രായമായി , വീണ്ടും വരിക

ലക്ഷ്മിയേച്ചി : പ്രിയ ലെച്ചു നന്ദി വീണ്ടും വരിക

ശ്രീഅളോക് said...

നരി : ഒന്നു പറയാന്‍ വിട്ടുപോയി , എന്റെ പേരില്‍ തൊട്ട് കളിക്കണ്ടാട്ടോ . മുഴുവന്‍ പേര് ശ്രീഭ അളോക്കന്‍

വരവൂരാൻ said...

വെയിലേറ്റ് വാടാതെ
കൊടും മഞ്ഞിലുറയാതെ
പെരുമഴയിലൊഴുക്കാതെ
കാത്തുവെക്കണം കവിതയെയും..

ഒടുവിൽ ഞാൻ ചോദിക്കുപ്പോൾ
മറഞ്ഞു പോയതിന്‍ തളിരുകളെല്ലാം
അറ്റ് പോയതിന്‍ വേരുകളെല്ലാം
എന്നു പറയരുതു...

ഭാവിയുണ്ട്‌ ... നന്നായിട്ടുണ്ട്‌.

ശ്രീക്കുട്ടി.. ആശംസകൾ...

ബഷീർ said...

ശ്രീ അളോക്‌,
നന്നായിട്ടുണ്ട്‌ വരികള്‍ . പിന്നെ പേര്..ഇല്ല ഒന്നും ചോദിക്കുന്നില്ല. ഭീഷണി കണ്ടു :) എന്നാലും വിത്യസ്തമായ പേരു തന്നെ .. :)

Promod P P said...

മനോഹരമായി എഴുതിയിരിക്കുന്നു.നല്ല ഒതുക്കമുള്ള വരികൾ.

ഇനിയും നല്ല കവിതകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു..

ശ്രീഅളോക് said...

വരവൂര : വേരുകളും തളിരുകളുമെല്ലാം കാത്തുവെക്കാന്‍ ശ്രമിക്കുന്നുണ്ട്, എത്ര നാളെന്നറിയില്ല
നന്ദി വീണ്ടും വരിക
ഇക്ക : അഭിപ്രായത്തിനു നന്ദി , പേരിന്റെ പേരില്‍ ഭീഷണിയൊന്നുമില്ല കേട്ടോ
വീണ്ടും വരിക
തഥാഗതന്‍ : അഭിപ്രായത്തിനു നന്ദി , മോഡറേഷന്‍ മാറ്റിയിട്ടുണ്ട് , അതെന്താണെന്നറിയാന്‍ വേണ്ടി ചെയ്തതായിരുന്നു , പഠിച്ചു വരുന്നതേയുള്ളൂ , അഭിപ്രായങ്ങളെ എന്നും മാനിക്കുന്നു ,
വിമര്‍ശനങ്ങള്‍ പ്രത്യേകിച്ചും , വീണ്ടും വരിക

ജെ പി വെട്ടിയാട്ടില്‍ said...

"ചുടുകാറ്റ്‌ വീശവേ
തൈതെന്നലോഴിയവേ
അകമെല്ലാം ശൂന്യത
മരിച്ചു നിന്നു
മുറ്റത്തു ചോര
പടര്‍ന്നു നിന്നു >>>>>>>>>>>>>
very interesting
wish u a merry xmas

Sureshkumar Punjhayil said...

Ashamsakal...!!!

Anas Mohamed said...

ശ്രീഭ അളോക്കന്....നന്നയിരുക്കുന്നു..എന്തായുലും ചെടിയെ കുരെ കാല0 പരിപാലിചില്ലെ?...

Unknown said...

adi poliya mole adi poli!!!!!!!