പ്രിയ ഒബാമാ ...
നിന്റെ കറുപ്പോ, വെളുപ്പോ അല്ല
എന്നെ ആകര്‍ഷിച്ചത് .
കണ്ണുകളിലെ തിളക്കം ,
ആത്മവിശ്വാസത്തിന്റെ
അനന്തസീമകള്‍ .
സ്ഥിരചിത്തത ,നയചാതുരി.
നിനക്ക് അഭിവാദ്യങ്ങള്‍ .
പക്ഷെ,
എന്റെ രാജ്യത്തിന് മേല്‍
നീ കരിന്കൊടി നാട്ടരുത് .
എന്റെ അയല്‍ക്കാരെ
നീ ആക്രമിക്കരുത് .
നമുക്ക് നന്മകള്‍ തേടാം .
ഇനി ഇറാഖുകള്‍
ആവര്‍ത്തിക്കരുത്
ഓറഞ്ചു യുദ്ധങ്ങള്‍
അവസാനിക്കട്ടെ .
നിന്റെ വെള്ളക്കൊട്ടാരത്തിലെ
രഹസ്യ യോഗങ്ങള്‍
വെളുത്ത പറവകളെ പറത്തട്ടെ.
നിനക്ക് അഭിവാദ്യങ്ങള്‍ .
Wednesday, November 5, 2008
Sunday, November 2, 2008
മുറ്റം
ഞാനൊരു തൈ നട്ടു
എന്റെ ഹൃദയമുറ്റത്ത്
കരിവണ്ട് മൂളിപ്പറഞ്ഞു
ഓ! പ്രണയത്തൈ.
പേശികള്‍ വേലി കെട്ടി
ധമനികള്‍ വെള്ളമൊഴിച്ചു
കെട്ട് പോവാതെ കട്ട് പോവാതെ
കാത്തിരുന്നു വസന്തം വരുവാന്‍.
വിടര്‍ന്ന പൂവുകളെല്ലാം
കാറ്റ് അടര്‍ത്തിയെടുത്തു
തിരിച്ചു തരാമെന്ന്
വെറുതെ കണ്ണിറുക്കി
ഒടിഞ്ഞ ചില്ലകള്‍
ദൂരെ പിണങ്ങി നിന്നു.
കാരണം ചോദിച്ചപ്പോള്‍
കൈ മലര്‍ത്തി.
വെയിലേറ്റ് വാടാതെ
കൊടും മഞ്ഞിലുറയാതെ
പെരുമഴയിലൊഴുക്കാതെ
കാത്തുവെച്ചെങ്കിലും
മറഞ്ഞു പോയതിന്‍ തളിരുകളെല്ലാം
അറ്റ് പോയതിന്‍ വേരുകളെല്ലാം
........................................
ചുടുകാറ്റ് വീശവേ
തൈതെന്നലോഴിയവേ
അകമെല്ലാം ശൂന്യത
മരിച്ചു നിന്നു
മുറ്റത്തു ചോര
പടര്‍ന്നു നിന്നു .
.........................................
Subscribe to:
Posts (Atom)