Wednesday, November 5, 2008

ഒബാമാ.... ഇത് ചരിത്രമാവട്ടെ .

പ്രിയ ഒബാമാ ...
നിന്റെ കറുപ്പോ, വെളുപ്പോ അല്ല
എന്നെ ആകര്‍ഷിച്ചത് .
കണ്ണുകളിലെ തിളക്കം ,
ആത്മവിശ്വാസത്തിന്റെ
അനന്തസീമകള്‍ .
സ്ഥിരചിത്തത ,നയചാതുരി.
നിനക്ക് അഭിവാദ്യങ്ങള്‍ .
പക്ഷെ,
എന്റെ രാജ്യത്തിന്‌ മേല്‍
നീ കരിന്കൊടി നാട്ടരുത് .
എന്റെ അയല്‍ക്കാരെ
നീ ആക്രമിക്കരുത് .
നമുക്ക് നന്മകള്‍ തേടാം .
ഇനി ഇറാഖുകള്‍
ആവര്‍ത്തിക്കരുത്
ഓറഞ്ചു യുദ്ധങ്ങള്‍
അവസാനിക്കട്ടെ .
നിന്റെ വെള്ളക്കൊട്ടാരത്തിലെ
രഹസ്യ യോഗങ്ങള്‍
വെളുത്ത പറവകളെ പറത്തട്ടെ.
നിനക്ക് അഭിവാദ്യങ്ങള്‍ .

23 comments:

ചാണക്യന്‍ said...

ആശംസകള്‍...

ഹരീഷ് തൊടുപുഴ said...

ഇതൊകെ സംഭവിക്കുമോ?
നമുക്ക് പ്രത്യാശിക്കാം അല്ലേ....

നരിക്കുന്നൻ said...

ശ്രീ..
ഈ വരികൾ വായിച്ചപ്പോൾ ഒരു കോരിത്തരിപ്പ്. ഇതൊക്കെ സംഭവിക്കട്ടേ... ഒബാമക്കിതിന് കഴിയട്ടേ.. നമുക്കതിനായി പ്രാർത്ഥിക്കാം.

നല്ല കടഞ്ഞെടുത്ത വരികൾ നിരത്തി വെച്ചപ്പോൾ മനോഹരമായി.
ആശംസകൾ!

ശ്രീഅളോക് said...

ചന്ദ്രഗുപ്തപുംഗവ: അങ്ങനെ വിളിച്ചതില്‍ തെറ്റില്ലെന്ന് തോന്നുന്നു , നന്ദി , വീണ്ടും വരിക

ഹരീഷേട്ടാ : നന്ദി , ആശകള്‍ക്ക് അതിരുകളില്ല , അങ്ങനെ സംഭവിക്കട്ടെ , നമുക്ക് പ്രത്യാശിക്കാം ,വീണ്ടും വരിക

നരി : നന്ദി ,നമുക്ക് പ്രാര്‍ത്ഥിക്കാം പ്രാര്‍തഥിച്ചുകൊന്ടേയിരിക്കാം , വീണ്ടും വരിക

ബഷീർ said...

അതാണു ഏവരുടെയും പ്രാര്‍ത്ഥാന.. അങ്ങിനെയാവാന്‍ ആശിക്കാം.. നല്ല ചിന്തകള്‍

OT
ഓ.. ഇതാ പഴേ ശ്രീ.പേരുമാറ്റിയതാണല്ലേ.. അന്ന് പേരു മാറ്റാന്‍ പറഞ്ഞവരില്‍ ഒരാളാണേ... വിരോധമൊന്നുമില്ലല്ലോ

അജ്ഞാതന്‍ said...

ബുഷിന്റെ വഴിയില്‍ നിന്നും ഒബാമ മാറി സഞ്ചരിക്കും എന്നു നമ്മുക്ക് പ്രത്യാശിക്കാം!

ഒ ടോ:please remove word verification

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

ചാക്കോച്ചി said...

നല്ല വരികള്‍
അഭിനന്ദനങ്ങള്‍
ഒപ്പം ആശംസകളും

നവരുചിയന്‍ said...

കണ്ടറിയാന്‍ കാത്തിരിക്കാം

Anil cheleri kumaran said...

''ഇനി ഇറാഖുകള്‍
ആവര്‍ത്തിക്കരുത്''
ശരിയാണ്

Ranjith chemmad / ചെമ്മാടൻ said...

നമുക്ക് പ്രത്യാശിക്കാം അല്ലേ...

മനീഷ് said...

എല്ലാ ഭാരതീയന്റെയും മനസ്സും ഈ വരികള്‍ പോലെ തന്നെ ആവും....
അതുപോലെ തന്നെ സംഭവിക്കട്ടെ........

Best of luck....

Lathika subhash said...

ശ്രീക്കുട്ടീ,
ഇപ്പോഴാ കണ്ടത്.
ഞാനും ഇങ്ങനൊക്കെ ആശിക്കട്ടെ?

വരവൂരാൻ said...

ശ്രീക്കുട്ടീ, പുതിയ പോസ്റ്റുകളൊന്നു കാണുനില്ലല്ലോ,സുഖമാണന്നു കരുതുന്നു. ആശംസകൾ,

Land || നാട് said...

Grand wishes.... Keep it up!!!

നരിക്കുന്നൻ said...

ശ്രീ
എവിടെ?
പുതിയ പോസ്റ്റുകളൊന്നും ഇല്ലല്ലോ? ഒബാമച്ചായനെ കുറിച്ചെഴുതിയങ്ങ്‌ മുങ്ങി. ഇനി അമേരിക്കയിലോ മറ്റോ പൊങ്ങുമോ?

Sureshkumar Punjhayil said...

Ashamsakal...!!!

Unknown said...

ഒബാമാക്കിതിനു കഴിയോ.........?
കാത്തിരുന്നു കാണാം!

ശ്രീഇടമൺ said...

ഇനി ഇറാഖുകള്‍
ആവര്‍ത്തിക്കരുത്
ഓറഞ്ചു യുദ്ധങ്ങള്‍
അവസാനിക്കട്ടെ .
നിന്റെ വെള്ളക്കൊട്ടാരത്തിലെ
രഹസ്യ യോഗങ്ങള്‍
വെളുത്ത പറവകളെ പറത്തട്ടെ.

നമുക്ക് പ്രാർത്ഥിക്കാം...........*

നരേന്‍..!! (Sudeep Mp) said...

ഒബാമ വലിയ പ്രതീക്ഷ തരുന്നില്ലെങ്കിലും കവിതയിലെ വരികള്‍ നല്ല പ്രതീക്ഷ തരുന്നു....ആശംസകള്‍..:)

നരിക്കുന്നൻ said...

ശ്രീ... എവിടെ?
കുത്തിയൊലിക്കുന്ന വാക്കുകളും, നനഞ്ഞൊഴുകുന്ന അക്ഷരങ്ങളും കൂട്ടിവെച്ച് എവിടെയാണ് നീ വിശ്രമിക്കുന്നത്?

the man to walk with said...

samadhanam niranja oru varsham aashamsikkunnu..

ബഷീർ said...

എന്റെ ഒരു പഴയ പോസ്റ്റ് വഴി വീണ്ടും ഇവിടെ എത്തി !! എഴുത്തെല്ലാം നിർത്തി എവിടെ പോയി ?